താ​ക്കോ​ൽ ദാ​ന​വും കൂ​ദാ​ശ​യും
Thursday, August 18, 2022 11:01 PM IST
തി​രു​വ​ല്ല: മാ൪​ത്തോ​മ്മ കോ​ള​ജി​ന്‍റെ സ്പ​ത​തി​യു​ടെ ഭാ​ഗ​മാ​യി ഭ​വ​ന​ര​ഹി​ത൪​ക്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന ര​ണ്ടാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും കൂ​ദാ​ശ​യും ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. കോ​ള​ജി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി സേ​വ​നം ചെ​യ്യു​ന്ന മു​ര​ളി​ക്കാ​ണ് പാ​യി​പ്പാ​ട് - തോ​ട്ട​ഭാ​ഗം റോ​ഡി​ൽ ആ​ഞ്ഞി​ലി​ത്താ​നം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​ഞ്ചു സെ​ന്‍റു സ്ഥ​ലം വാ​ങ്ങി 750 ച​തു​ര​ശ്ര അ​ടി​യി​ൽ കാ​ലോ​ചി​ത​മാ​യ രീ​തി​യി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ആ​രം​ഭം കു​റി​ച്ച ഈ ​ഉ​ദ്യ​മം വി​ദ്യാ​ർ​ഥി​ക​ൾ, പൂ൪​വ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക൪, അ​ന​ധ്യാ​പ​ക൪, വി​ര​മി​ച്ച അ​ധ്യാ​പ​ക൪ മ​റ്റ് അ​ഭ്യു​ദ​യ കാം​ക്ഷി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച 24 ല​ക്ഷ​ത്തോ​ളം ഉ​പ​യോ​ഗി​ച്ചാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു, കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. മ​ധു​സൂ​ദ​ന​ൻ നാ​യ൪, മ​നേ​ഷ് ജേ​ക്ക​ബ്, കെ​സി​യ മേ​രി ഫി​ലി​പ്പ് എ​ന്നി​വ൪ പ്ര​സം​ഗി​ച്ചു.