കൊ​ടും ക്രി​മി​ന​ലി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ വ​നി​താ പോ​ലീ​സ് ലി​ഫ്റ്റ് ചോ​ദി​ച്ചു ക​യ​റി​യെ​ന്നു വി​ശ​ദീ​ക​ര​ണം
Thursday, August 18, 2022 11:01 PM IST
പ​ത്ത​നം​തി​ട്ട: നാ​ല്പ​തി​ല​ധി​കം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ കൊ​ടും ക്രി​മി​ന​ലി​നൊ​പ്പം വാ​ഹ​ന​ത്തി​ല്‍ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ സ​ഞ്ച​രി​ച്ച​ത് വി​വാ​ദ​മാ​കു​ന്നു.
സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല്പ​തി​ല​ധി​കം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ തി​രു​വ​ല്ലം ഉ​ണ്ണി​യു​ടെ ടാ​റ്റാ സു​മോ വാ​ഹ​നം പി​ന്തു​ട​ര്‍​ന്ന പോ​ലീ​സി​നു മു​മ്പി​ലാ​ണ് പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഹ​സീ​ന കു​ട​ങ്ങി​യ​ത്.
സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശി​ഷ്ട സേ​വാ​മെ​ഡ​ല്‍ നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ഇ​വ​ര്‍. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ദി​വ​സംð രാ​വി​ലെ പ​ത്ത​നം​തി​ട്ട​യി​ലാ​ണ് സം​ഭ​വം.
ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ തി​രു​വ​ല്ലം ഉ​ണ്ണി വാ​ഹ​ന​ത്തി​ല്‍ അ​ടൂ​ര്‍ ക​ട​ന്ന് പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​ത് മ​ന​സി​ലാ​ക്കി പോ​ലീ​സ് സം​ഘം പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. മു​ണ്ടï​ക്ക​യം സി​ഐ ഷൈ​ന്‍​കു​മാ​റും സം​ഘ​വു​മാ​ണ് ഇ​യാ​ളെ പി​ന്തു​ട​ര്‍​ന്നി​രു​ന്ന​ത്. ഇ​തു മ​ന​സി​ലാ​ക്കി​യ ഉ​ണ്ണി വാ​ഹ​നം അ​തി​വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​യി.
പ​ത്ത​നം​തി​ട്ട കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ല്‍ ത​ട്ടി​യി​ട്ടും നി​ര്‍​ത്താ​തെ ഇ​യാ​ള്‍ വാ​ളു​വെ​ട്ടും​പാ​റ ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി. പി​ന്നാ​ലെ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ടു.
വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി​വ​ന്ന സ്ത്രീ​യോ​ട് അ​യാ​ള്‍ എ​ങ്ങോ​ട്ടു പോ​യെ​ന്ന് പോ​ലീ​സ് ചോ​ദി​ച്ച​പ്പോ​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടെ​ന്നു മ​റു​പ​ടി ന​ല്‍​കി. പി​ന്നീ​ടാ​ണ് ഇ​വ​ര്‍ പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ലെ വ​നി​താ പോ​ലീ​സു​കാ​രി​യാ​ണെ​ന്ന് പോ​ലീ​സ് സം​ഘം തി​രി​ച്ച​റി​ഞ്ഞ​ത്.
സ്വാ​ത​ന്ത്ര്യ​ ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ല്‍ അ​ടൂ​രി​ല്‍ നി​ന്നും കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ ഇ​റ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ട്രാ​ഫി​ക് പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി വി​ട്ടെ​ന്നാ​ണ് വ​നി​താ പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.
അ​ടൂ​രി​ല്‍ നി​ന്നും 10 മി​നി​റ്റ് ഇ​ട​വി​ട്ട് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് ബ​സ് സ​ര്‍​വീ​സ് ഉ​ണ്ടെ​ന്നി​രി​ക്കെ കൊ​ടും ക്രി​മി​ന​ലി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ പോ​ലീ​സു​കാ​രി സ​ഞ്ച​രി​ച്ച​തി​ല്‍ ദു​രൂ​ഹ​ത നി​ല​നി​ല്‍​ക്കു​ന്നു.
ആ​ള​റി​യാ​തെ ലി​ഫ്റ്റ് ചോ​ദി​ച്ചു ക​യ​റി​യെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ വി​ശ്വ​സി​ച്ചി​രി​ക്കു​ക​യാ​ണ് പോ​ലീ​സും.