പ​ത്ത​നം​തി​ട്ട - ഗ​വി - കു​മ​ളി റൂ​ട്ടി​ൽ പു​തി​യ ഒ​രു സ​ർ​വീ​സ് കൂ​ടി
Thursday, September 22, 2022 10:21 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽനി​ന്ന് ഗ​വി വ​ഴി കു​മ​ളി​യി​ലേ​ക്ക് ഒ​രു ബ​സ് കൂ​ടി 25 മു​ത​ൽ ആ​രം​ഭി​ക്കും.
പു​ല​ർ​ച്ചെ 5.30നാ​ണ് ബ​സ് പ​ത്ത​നം​തി​ട്ട​യി​ൽനി​ന്നു പു​റ​പ്പെ​ടു​ക. മൂ​ഴി​യാ​ർ, കൊ​ച്ചു​പ​ന്പ, ഗ​വി, വ​ണ്ടി​പ്പെ​രി​യാ​ർ വ​ഴി 11.30ന് ​കു​മ​ള​യി​ലെ​ത്തും. 12.30ന് ​കു​മ​ളി​യി​ൽനി​ന്നു പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 6.30ന് ​പ​ത്ത​നം​തി​ട്ട​യി​ൽ തി​രി​കെ​യെ​ത്തും. 25നു ​രാ​വി​ലെ പ​ത്തി​ന് പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് പു​തി​യ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
നി​ല​വി​ലെ പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽനി​ന്നു​ള്ള ബ​സ് രാ​വി​ലെ 6.30ന് ​ഗ​വി വ​ഴി കു​മ​ള​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്. ഈ ​ബ​സ് തി​രി​കെ 1.30നാ​ണ് കു​മ​ളി​യി​ൽനി​ന്നു തി​രി​കെ പു​റ​പ്പെ​ടു​ന്ന​ത്. രാ​വി​ലെ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി ഗ​വി ബ​സി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള​വ​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് ര​ണ്ടാ​മ​തൊ​രു സ​ർ​വീ​സ് കൂ​ടി തു​ട​ങ്ങു​ന്ന​ത്. നേ​ര​ത്തേത​ന്നെ ഇ​തി​നു​ള്ള ശി​പാ​ർ​ശ കെ​എ​സ്ആ​ർ​ടി​സി സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും വ​നം​വ​കു​പ്പ് അ​നു​മ​തി ല​ഭ്യ​മാ​യി​രു​ന്നി​ല്ല. കു​മ​ളി ഡി​പ്പോ​യി​ൽനി​ന്ന് മ​റ്റൊ​രു ബ​സ് രാ​വി​ലെ 5.30ന് ​അ​വി​ടെനി​ന്ന് പു​റ​പ്പെ​ട്ട് രാ​വി​ലെ 11ന് ​പ​ത്ത​നം​തി​ട്ട​യി​ലെ​ത്തു​ന്നു​ണ്ട്. ഈ ​ബ​സ് തി​രി​കെ 12ന് ​ഗ​വി വ​ഴി കു​മ​ളി​യി​ലേ​ക്കു പു​റ​പ്പെ​ടും. എ​ന്നാ​ൽ പ​ത്ത​നം​തി​ട്ട​യി​ൽനി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ ഈ ​സ​ർ​വീ​സി​നോ​ടു താ​ത്പ​ര്യം കാ​ട്ടു​ന്നി​ല്ല. ഗ​വി​യി​ൽ ഇ​റ​ങ്ങി കാ​ഴ്ച​ക​ൾ ക​ണ്ട് തി​രി​കെ വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് രാ​വി​ലെ അ​ങ്ങോ​ട്ടു​ള്ള സ​ർ​വീ​സു​ക​ളാ​ണ് പ്ര​യോ​ജ​ന​പ്പെ​ടു​ക.
ഗ​വി വ​ഴി കെ​എ​സ്ആ​ർ​ടി​സി ടൂ​ർ പാ​ക്കേ​ജി​ന് അ​നു​മ​തി ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ലും വ​നം​വ​കു​പ്പ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല.