ശുചിമുറി കെട്ടിടത്തിൽ കരാറുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
1223928
Friday, September 23, 2022 10:20 PM IST
റാന്നി: അത്തിക്കയം ബസ് സ്റ്റാൻഡിനോടു ചേർന്ന ശുചിമുറി കെട്ടിടത്തിൽ കരാറുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. നാറാണംമൂഴി വെള്ളിയറ വീട്ടിൽ ബാബു(72)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 9.30 യോടെയാണ് ശുചിമുറി ഉപയോഗിക്കാൻ കയറിയ ഇതര സംസ്ഥാന തൊഴിലാളിയാണ് ആദ്യം ഒരാൾ വീണു കിടക്കുന്നുവെന്ന വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് ബാബുവാണെന്നു തിരിച്ചറിഞ്ഞത്. ഏറെക്കാലമായി ശ്വാസതടസത്തിനു ചികിത്സയിലായിരുന്ന ബാബു അസ്വസ്ഥത അനുഭവപ്പെട്ടതുമൂലം ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി പറയുന്നു. പഞ്ചായത്തിൽ നിന്നും ശുചിമുറി നടത്തിപ്പ് ഒരു വർഷത്തേക്ക് കരാറെടുത്തു നടത്തിവരികയായിരുന്ന ബാബു ലോട്ടറി വില്പനയും നടത്തിയിരുന്നു. വിവരം അറിയിച്ചതിനേ തുടർന്ന് പെരുനാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഇന്നു നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ. മക്കൾ: സിന്ധു, സൗമ്യ, സുധീപ്.