ന​വ​രാ​ത്രി ആ​ഘോ​ഷം
Saturday, September 24, 2022 11:09 PM IST
പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ ദേ​വി​ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷ​വും ഭാ​ഗ​വ​ത ന​വാ​ഹ​ജ്ഞാ​ന​യ​ജ്ഞ​വും ഇ​ന്നു മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചു വ​രെ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും . ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ദി​ലീ​പ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നാ​ളെ മുത​ല്‍ ഒ​ക്ടോ​ബ​ര്‍ നാ​ലു​വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ അ​ഷ്ട​ദ്ര​വ്യ ഗണ​പ​തി​ഹോ​മം, ഭാ​ഗ​വ​ത പാ​രാ​യ​ണം, 12ന് ​ആ​ചാ​ര്യ​പ്ര​ഭാ​ഷ​ണം, ഉ​ച്ച​യ്ക്ക​് അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ക്കും.