മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
1224214
Saturday, September 24, 2022 11:12 PM IST
ഏറ്റുമാനൂർ: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പേരൂർ വേണാട്ടുമാലി കടവിൽ കുളിക്കാനിറങ്ങിയ പത്തനംതിട്ട ഇലന്തൂർ കൊച്ചുകാലിൽ ചെക്കോട്ട് ആൽവിൻ സാം ഫിലിപ്പ് (18) ആണ് മരിച്ചത്. കോട്ടയം ഗിരിദീപം കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.
ഏഴംഗ സംഘമാണ് ബൈക്കുകളിൽ കടവിൽ എത്തിയത്.
ഇവരിൽ ഒരാൾ തിരികെ പോയി. മറ്റ് ആറു പേരാണ് കുളിക്കാൻ ഇറങ്ങിയത്. അഞ്ചോടെ കുളി മതിയാക്കി കരയ്ക്ക് കയറിയപ്പോഴാണ് ഒരാളെ കാണാതായത് അറിയുന്നത്. ഇവർ ബഹളംവച്ചതിനെത്തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോട്ടയത്തുനിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂർ പോലീസ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.