കയര്‍ ഭൂവസ്ത്ര വിതാനപദ്ധതി; ബ്ലോക്കുതല സെമിനാര്‍
1224218
Saturday, September 24, 2022 11:12 PM IST
പത്തനംതിട്ട: കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി 2022-23 ന്റെ പ്രചാരണത്തിനായി ജില്ലയിലെ ബ്ലോക്കുകളില്‍ കയര്‍ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഏകദിന സെമിനാറുകള്‍ സംഘടിപ്പിക്കും.
നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും 28ന് രണ്ടിന് റാന്നി ബ്ലോക്ക് ഹാളിലും 30നു രണ്ടിന് കോയിപ്രം ഗ്രാമപഞ്ചായത്ത് ഹാളിലും ഒക്ടോബര്‍ ഏഴിന് മല്ലപ്പള്ളി ബ്ലോക്ക് ഹാളിലും 11നു പുളിക്കീഴ് ബ്ലോക്ക് ഹാളിലും 13നു പന്തളം ബ്ലോക്ക് ഹാളിലും 15നു ഇലന്തൂര്‍ ബ്ലോക്ക് ഹാളിലും 18നു പറക്കോട് ബ്ലോക്ക് ഹാളിലുമാണ് സെമിനാറുകള്‍.