സ്കൂ​ട്ട​ർ ഇ​ടി​ച്ചു തെ​റി​പ്പി​ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​യ എ​സ്ഐ​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ചു
Sunday, September 25, 2022 10:48 PM IST
തി​രു​വ​ല്ല: അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​നേ തു​ട​ർ​ന്ന് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റി. പു​ളി​ക്കീ​ഴ് എ​സ്ഐ സാ​ജ​ൻ പീ​റ്റ​റെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് നി​ര​ണം ഡ​ക്ക് ഫാ​മി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി. ഇ​യാ​ളെ പി​ന്നീ​ട് പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി കൈ​മാ​റി. അ​പ​ക​ട​ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​റി​നു പി​ന്നാ​ലെ എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്നു സാ​ജ​ൻ പീ​റ്റ​റെ സ​മീ​പ​ത്തൊ​രു വീ​ട്ടി​ൽ നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തി​ല​ക​ന് ഉ​ചി​ത​സ്മാ​ര​കം പ​രി​ഗ​ണ​ന​യി​ൽ: മ​ന്ത്രി വാ​സ​വ​ൻ

പ​ത്ത​നം​തി​ട്ട: അ​ന്ത​രി​ച്ച ന​ട​ൻ തി​ല​ക​ന് ഉ​ചി​ത​മാ​യ ഒ​രു സ്മാ​ര​കം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് ഹാ​ളി​ൽ സാം​സ്കാ​രി​ക വ​കു​പ്പ്, തി​ല​ക​ൻ സ്മാ​ര​ക വേ​ദി​യു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​ര​ത്തി​ലെ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​ല​ക​ൻ സ്‌​മാ​ര​ക​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​ടു​മ​ൺ ഗോ​പാ​ല​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.