ജി​ല്ലാ സ്റ്റേ​ഡി​യം വി​ക​സ​നം: സ​ർ​വേ തു​ട​ങ്ങി, 14 ഏ​ക്ക​റി​ല്‍ അ​ത്യാ​ധു​നി​ക കാ​യി​ക സ​മു​ച്ച​യം
Monday, September 26, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: സ്‌​പോ​ര്‍​ട്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ കേ​ര​ള സം​ഘം പു​തി​യ സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ പ്രാ​ഥ​മി​ക സ​ര്‍​വേ തു​ട​ങ്ങി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ്രാ​ഥ​മി​ക സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് സ്‌​പോ​ര്‍​ട്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ കേ​ര​ള എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ആ​ര്‍. ബാ​ബു​രാ​ജ​ന്‍ പി​ള്ള പ​റ​ഞ്ഞു.
14 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പു​തി​യ സ്റ്റേ​ഡി​യം നി​ര്‍​മി​ക്കു​ന്ന​ത്. നീ​ന്ത​ൽ​ക്കു​ളം, സി​ന്ത​റ്റി​ക് ട്രാ​ക്ക്, ഹോ​ക്കി പി​ച്ച്, ഫു​ട്‌​ബോ​ള്‍ ഗ്രൗ​ണ്ട് തു​ട​ങ്ങി​യ​വ പു​തി​യ സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​കും.
മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്റെ പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് സം​ഘം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​ത​ല യോ​ഗം നാ​ളെ ചേ​രും.
ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ പു​തി​യ ഡി​പി​ആ​ര്‍ ന​ല്‍​കും. സ്റ്റേ​ഡി​യ​ത്തി​ലെ കാ​ടു​ക​ള്‍ ന​ഗ​ര​സ​ഭ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍​കു​മാ​ര്‍, സ്‌​പോ​ര്‍​ട്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ കേ​ര​ള എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ആ​ര്‍. ബാ​ബു​രാ​ജ​ന്‍ പി​ള്ള, അ​സി​സ്റ്റ​ന്റ് എ​ന്‍​ജി​നി​യ​ര്‍ അ​ര്‍​ജു​ന്‍, പ്രോ​ജ​ക്ട് എ​ന്‍​ജി​നി​യ​ര്‍ ബ്രാ​വി​ന്‍ ബാ​ബു, ആ​ര്യ, ഹൈ​ഡ്രോ ഗ്രാ​ഫി​ക് സ​ര്‍​വേ വ​കു​പ്പ് പ്ര​തി​നി​ധി ഡി. ​മ​നോ​ജ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.