റാന്നി​യി​ൽ പ​ത്തു​കോ​ടി​യു​ടെ സ്കി​ൽ ഹ​ബ്: പ്ര​മോ​ദ് നാ​രാ​യ​ൺ
Monday, September 26, 2022 10:37 PM IST
റാ​ന്നി: ഒ​രു വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റാ​ന്നി​യി​ൽ പ​ത്തു​കോ​ടി​യു​ടെ സ്കി​ൽ ഹ​ബ് ഒ​രു​ക്കു​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ.
പ​ദ്ധ​തി​യു​ടെ റാ​ന്നി മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍
പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2022 - 23 വ​ര്‍​ഷം സം​രം​ഭ​ക വ​ര്‍​ഷ​മാ​യി​ട്ട് ആ​ച​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഒ​രു വ​ര്‍​ഷം ഒ​രു ല​ക്ഷം സം​രം​ഭം എ​ന്ന പ​ദ്ധ​തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ല്‍ വെ​ച്ചൂ​ച്ചി​റ​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം പാ​ല്‍ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ലും പാ​ലി​ല്‍ നി​ന്നും മൂ​ല്യ​വ​ര്‍​ധി​ത വ​സ്തു ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന​തു പോ​രാ​യ്മ​യാ​യി എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.
തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ളെ​പ്പ​റ്റി​യും സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന വാ​യ്പ​ക​ളെ​പ്പ​റ്റി​യും തൊ​ഴി​ല്‍ ദാ​താ​ക്ക​ള്‍​ക്ക് അ​വ​ബോ​ധം ന​ല്‍​കു​ന്ന​തി​ന് ശി​ല്പ​ശാ​ല​യും ക്ര​മീ​ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​എ​സ്.​ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​എ​ന്‍ അ​നി​ല്‍​കു​മാ​ര്‍, ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ര്‍ ബി. ​ര​തീ​ശ​ന്‍, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ (ഇ​ഐ) ചാ​ക്കോ വ​ര്‍​ഗീ​സ്, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.