അ​ടൂ​ർ വ​ൺ​വേ റോ​ഡി​ൽ അ​പ​ക​ടം; സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, September 26, 2022 10:37 PM IST
അ​ടൂ​ർ: വ​ൺ​വേ റോ​ഡി​ൽ കോ​ട​തി​ക്ക് സ​മീ​പം കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. പ​റ​ക്കോ​ട് വ​ട​ക്ക് ചി​ര​ണി​ക്ക​ൽ ഉ​ട​യാ​ന​വി​ള​യി​ൽ രാ​മ​ച​ന്ദ്ര​ന്റെ മ​ക​ൻ ഷെ​മീ​റാ​ണ് (28) മ​രി​ച്ച​ത്. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ചി​ര​ണി​ക്ക​ൽ സ്വ​ദേ​ശി രാ​ജീ​വി​നെ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 നാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ പ​ടി​ഞ്ഞാ​റ് നി​ന്നും വ​രി​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്, കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​വും സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
ആ​മി​നാ ബീ​വി​യാ​ണ് മ​രി​ച്ച ഷെ​മീ​റി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​രി ഷെ​റീ​ന.