ബം​ഗ്ലാം​ക​ട​വ് സ്റ്റേ​ഡി​യം-വ​ലി​യ​കു​ളം റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Monday, September 26, 2022 10:37 PM IST
റാ​ന്നി: ബം​ഗ്ലാം​ക​ട​വ് സ്റ്റേ​ഡി​യം - വ​ലി​യ​കു​ളം റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ.
റേ​ഷ​ന്‍​ക​ട​പ​ടി​യി​ല്‍ - ബം​ഗ്ലാം​ക​ട​വ് സ്റ്റേ​ഡി​യം - വ​ലി​യ​കു​ളം റോ​ഡ് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും. ബം​ഗ്ലാം​ക​ട​വ് സ്റ്റേ​ഡി​യം - വ​ലി​യ​കു​ളം റോ​ഡി​ലൂ​ടെ ബ​സ് റൂ​ട്ട് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 1.70 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലാ​ണ് ബം​ഗ്ലാം​ക​ട​വ് സ്റ്റേ​ഡി​യം - വ​ലി​യ​കു​ളം റ​ഡ​ന്‍റെ നി​ർ​മാ​ണം. ബം​ഗ്ലാം ക​ട​വി​ൽ നി​ന്ന് ആ​രം​ഭി​ച്ചു വ​ലി​യ​കു​ളം വ​രെ ഉ​ള്ള 2.921 കി​ലോ​മീ​റ്റ​റാ​ണ് ഈ ​പ്ര​വൃ​ത്തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന​ത്.
വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സ്വ​പ്നാ സൂ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ബി താ​ഴ​ത്തി​ല്ല​ത്ത്, ചെ​ല്ല​പ്പ​ൻ, ആ​ർ​കെ ഐ-​പി ഐ ​യു കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ റി​ഫി​ൻ കെ. ​ജോ​ൺ, സ്വാ​ഗ​ത സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​ആ​ർ. വി​ക്ര​മ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഒ. ​എ​ൻ. മ​ധു​സൂ​ധ​ന​ൻ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.