പുഷ്പഗിരി ഡെന്റല്‍ കോളജില്‍ ബയോറേഡിയന്സ് ശില്പശാല
1225538
Wednesday, September 28, 2022 10:14 PM IST
തിരുവല്ല: ആരോഗ്യരംഗത്ത് സമഗ്ര സംഭാവനകള്‍ ചെയ്യാന്‍ ട്രാന്‍സിഷണല്‍ ഗവേഷണത്തിലൂടെ വിദ്യാര്‍ഥികള്‍ക്കു കഴിയണമെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്. പുഷ്പഗിരി റിസര്‍ച്ച് സെന്ററിന്റെയും എംജി സര്‍വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുവല്ല പുഷ്പഗിരി ഡെന്റല്‍ കോളജില്‍ നടത്തിയ ദ്വിദിന ദേശീയ ശില്പശാല ബയോറേഡിയന്സ് - 2022 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫാ. ഡോ. മാത്യു മഴുവഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. എബി വടക്കുംതല മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. എബി മാത്യു, ആരോഗ്യ സര്‍വകലാശാല മുന്‍ സെനറ്റംഗം ഡോ. തോമസ് ജോര്‍ജ്, ഡോ. നെബു ജോര്‍ജ് തോമസ്, ഡോ. സൗമ്യ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ആന്ധ്രപ്രദേശ് എയിംസിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. രാജീവ് അരവിന്ദാക്ഷന്, ചെന്നൈ എസ്ആര്‍എം സര്‍വകലാശാല ട്രാന്‍സിഷണല്‍ റിസര്‍ച്ച് വിഭാഗം മേധാവി ഡോ. ശാന്തനു പട്ടേല്‍, ചെന്നൈ സവിത യൂണിവേഴ്സിറ്റി ഓറല്‍ ബയോളജി വിഭാഗം മേധാവി ഡോ. ആര്. രമ്യ, ഡോ. ടി.വി. അനില്‍ കുമാര്‍, ഡോ. മുഹമ്മദ് അഷറഫ്, ഡോ. നന്ദകുമാര്‍ കളരിക്കല്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്കി.
പിജി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രബന്ധ മത്സരത്തില്‍ പുഷ്പഗിരി ഡെന്റല്‍ കോളജിലെ ഡോ. വിമല്‍ തോമസ് ഉമ്മന്‍ ഒന്നാംസ്ഥാനവും വര്‍ക്കല ശ്രീശങ്കര ഡെന്റല്‍ കോളജിലെ ഡോ. യു. ബിന്‍സി രണ്ടാം സ്ഥാനവും എംജി സര്‍വകലാശാല അപ്ലൈഡ് ഫിസിക്സിലെ മൃദുല ശ്രീധരന് മൂന്നാം സ്ഥാനവും നേടി.