അടൂരില്‍ രണ്ടുപേരെ തെരുവുനായ കടിച്ചു
1225967
Thursday, September 29, 2022 10:24 PM IST
അടൂര്‍: നഗരത്തില്‍ തെരുവ് നായശല്യം രൂക്ഷം. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ഇന്നലെ രണ്ട് പേര്‍ക്ക് നായയുടെ കടിയേറ്റു. നഗരത്തില്‍ കട അടയ്ക്കുന്നതോടെ മിക്ക കടകളുടേയും മുന്നില്‍ നാലും അഞ്ചും നായകളാണ് തമ്പടിക്കുന്നത്.
നായശല്യം കാരണം ടൗണിലൂടെ നടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. നടന്നു പോകുന്നവരുടെ പിന്നാലെ ചെന്ന് കടിക്കുന്നതു പതിവായി. കെഎസ്ആര്‍ടിസി ജംഗ്ഷന് - സെന്റ് മേരീസ് റോഡിലും പാര്‍ഥസാരഥി റോഡിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഉച്ചസമയം റോഡിലൂടെ തലങ്ങും വിലങ്ങും തെരുവ് നായ്ക്കള്‍ ഓടുന്നതും കാണാം. വൈകുന്നേരം സ്കൂള്‍ വിട്ടുവരുന്ന വിദ്യാര്‍ഥികളെയും തെരുവുനായകള്‍ ശല്യം ചെയ്യുന്നുണ്ട്. നായ്ക്കളെ ഭയന്ന് കുട്ടികള്‍ കൂട്ടമായി ഓടി വീണു പരിക്കേറ്റ സംഭവങ്ങളുമുണ്ടായി.