വയോജനദിനാഘോഷം
1226307
Friday, September 30, 2022 10:46 PM IST
തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനദിനാഘോഷവും യോഗ പരിശീലനോദ്ഘാടനവും ഇന്നു രാവിലെ പത്തിന് പെരിങ്ങര ചാത്തങ്കേരി കമ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി ഉദ്ഘാടനം ചെയ്യു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കും. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. പുളിക്കീഴ് ഐസിഡിഎസ് ശിശുവികസന പദ്ധതി ഓഫീസര്‍ ഡോ. ആര്. പ്രീതാകുമാരി വിഷയാവതരണം നടത്തും. ഡോ. ബിജി വർഗീസ്, ഡോ. കെ.എം. മത്തായി, ജെറി ജോഷി എന്നിവർ ക്ലാസുകൾ നയിക്കും.
ഇലന്തൂര്‍: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണം ഇന്നു രാവിലെ 10.30ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അധ്യക്ഷത വഹിക്കും.