ഗാന്ധി സ്മൃതി സംഗമവും സെമിനാറും
1226311
Friday, September 30, 2022 10:49 PM IST
പത്തനംതിട്ട: ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ഗാന്ധി സ്മൃതിസംഗമവും സെമിനാറും നടത്തും.
രാവിലെ 10നു രാജീവ് ഭവനില്‍ മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തും. രണ്ടിനു സ്മൃതി സംഗമത്തിലും സെമിനാറിലും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പ്രഫ. പി.ജെ. കുര്യന്, ആന്റോ ആന്റണി എംപി, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, മറ്റ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. സെമിനാറിൽ ഡോ. റോയ്സ് മല്ലശേരി ക്ലാസ് നയിക്കും.
വോളിബോൾ
കുടുംബ സംഗമം
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ വോളിബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വോളിബോൾ കുടുംബാംഗങ്ങളുടെ സംഗമം നാളെ രാവിലെ 11 മുതൽ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ വോളിബോൾ പ്രതിഭകളെ ആദരിക്കും.