അ​ഞ്ചാ​മ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മ​ഹാ​യോ​ഗം ഇ​ന്നാ​രം​ഭി​ക്കും
Saturday, October 1, 2022 10:56 PM IST
ച​ങ്ങ​നാ​ശേ​രി: അ​ഞ്ചാ​മ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മ​ഹാ​യോ​ഗം ഇ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ തീ​യ​തി​ക​ളി​ല്‍ കു​ന്ന​ന്താ​നം സെ​ഹി​യോ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് സാ​യാ​ഹ്ന പ്രാ​ര്‍​ഥ​ന​യോ​ടെ മ​ഹാ​യോ​ഗം ആ​രം​ഭി​ക്കും.

തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്രി​സ്തീ​യ വി​ളി സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും കോ​വി​ഡ​ന​ന്ത​ര അ​ജ​പാ​ല​ന​വും സി​ന​ഡാ​ത്മ​ക സ​ഭ​യും എ​ന്ന​താ​ണ് ഈ ​മ​ഹാ​യോ​ഗ​ത്തി​ന്‍റെ പൊ​തു​വി​ഷ​യം. അ​തി​രൂ​പ​ത​യെ മു​ഴു​വ​ന്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന രീ​തി​യി​ല്‍ വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ല്മാ​യ​രും ഉ​ൾ​പ്പെ​ടു​ന്ന ഇ​രു​ന്നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ക്കും.