വിജയദശമി സംഗീതോത്സവം
1226582
Saturday, October 1, 2022 10:56 PM IST
പത്തനംതിട്ട: ഓമല്ലൂർ സരസ്വതി കലാക്ഷേത്രം വിജയദശമി സംഗീതോത്സവം 3, 4, 5 തീയതികളിൽ ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നു വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. പി.ആർ. കുട്ടപ്പൻ നായർ അധ്യക്ഷത വഹിക്കും. വൈകുന്നേരം 6.30ന് പൂജവയ്പ്, രാത്രി 7.30ന് സംഗീതസദസ്.
നാളെ രാവിലെ 8.30ന് സംഗീതസദസ്, 12ന് വയലിൻ കച്ചേരി, 4.30ന് സംഗീതാരാധന തുടർന്ന് സംഗീതസദസ്, 7.30ന് വയലിൻകച്ചേരി. അഞ്ചിനു രാവിലെ 7.30ന് പൂജയെടുപ്പും വിവിധ കലകളിലുള്ള വിദ്യാരംഭവും എഴുത്തിനിരുത്തും നടക്കും. ഉച്ചയ്ക്ക് 12.30ന് സംഗീതസദസ്, വൈകുന്നേരം അഞ്ചിന് സംഗീതസദസ്, രാത്രി 8ന് സംഗീതാർച്ചന എന്നിവ ഉണ്ടായിരിക്കും. കലാക്ഷേത്രം പ്രസിഡന്റ് പി.ആർ. കുട്ടപ്പൻ നായർ, ഡയറക്ടർ പട്ടാഴി എൻ. ത്യാഗരാജൻ, സുരേഷ് ഓലിതുണ്ടിൽ, സജയൻ ഓമല്ലൂർ, സി.കെ. അർജുനൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.