ലോ​റി​ക്ക​ട​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു
Monday, October 3, 2022 10:45 PM IST
അ​ടൂ​ർ: കെ​പി റോ​ഡി​ൽ പ​തി​നാ​ലാം മൈ​ലി​നു സ​മീ​പം ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാര​ന് ദാ​രു​ണാ​ന്ത്യം. പാ​ല​മേ​ൽ കു​ര​മ്പാ​ല സൗ​ത്ത് ക​ട​മാം​കു​ളം ത​ച്ച​നം​കോ​ട്ട് മേ​ലേ​തി​ൽ വ​ർ​ഗീ​സിന്‍റെ മ​ക​ൻ ബി​നി​ൽ വ​ർ​ഗീ​സാ​ണ് (19) മ​രി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. തി​രു​നെ​ൽ​വേ​ലി​യി​ൽ​നി​ന്നു വ​ണ്ടാ​ന​ത്തേക്ക് ​സി​മ​ന്‍റു​മാ​യി പോ​യ ലോ​റി​യു​ടെ അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ലോ​റി​യു​ടെ പി​ൻ​ച​ക്ര​ത്തിന​ടി​യി​ൽ​പ്പെ​ട്ട് 20 മീ​റ്റ​റോ​ളം ബി​നി​ൽ നി​ര​ങ്ങി നീ​ങ്ങി. ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി​യി​രു​ന്നു.
അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യാ​ണ് ബി​നി​ലി​നെ പു​റ​ത്തെ​ടു​ത്ത​ത്. അ​ടൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​നോ​ദ് കു​മാ​ർ, ഗ്രേ​ഡ് അ​സി​സ്റ്റ​ന്റ് സ്റ്റേ ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ നി​യാ​സു​ദീ​ൻ, അ​ജി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.
മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ത​ട്ടി​യാ​ണ് ബി​നി​ൽ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട​തെ​ന്ന് പ​റ​യു​ന്നു.
എ​ന്നാ​ൽ സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഏ​ല​മ്മ​യാ​ണ് ബി​നി​ൽ വ​ർ​ഗീ​സി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​ര​ൻ: അ​ഖി​ൽ.