സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ളെ വി​ദ്യാ​രം​ഭം
Monday, October 3, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും നാ​ളെ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. ഇ​ല​വും​തി​ട്ട മൂ​ലൂ​ർ സ്മാ​ര​കം, നി​ര​ണം ക​ണ്ണ​ശ സ്മാ​ര​കം എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് സാം​സ്കാ​രി​ക, സാ​ഹി​ത്യ നാ​യ​ക​ന്മാ​ർ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തും. ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​ചാ​ര്യ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ഴു​ത്തി​നി​രു​ത്ത് ച​ട​ങ്ങു​ക​ളു​ണ്ടാ​കും.
ഇ​ല​വും​തി​ട്ട മൂ​ലൂ​ർ സ്മാ​ര​ക​ത്തി​ൽ വി​ദ്യാ​രം​ഭ​വും മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ 150-ാം ജ​യ​ന്തി​യും ദു​ര​വ​സ്ഥ​യു​ടെ​യും ച​ണ്ഡാ​ല​ഭി​ക്ഷു​കി​യു​ടെ​യും ര​ച​ന ശ​താ​ബ്ദി​യും നാ​ളെ ന​ട​ക്കും.
രാ​വി​ലെ 7.30ന് ​ന​ട​ക്കു​ന്ന വി​ദ്യാ​രം​ഭ​ച്ച​ട​ങ്ങി​ല്‍ കെ.​വി. സു​ധാ​ക​ര​ന്‍, അ​ശോ​ക​ന്‍ ച​രു​വി​ല്‍, റ​വ. ഡോ. ​മാ​ത്യു ഡാ​നി​യേ​ല്‍, ഡോ. ​കെ.​ജി. സു​രേ​ഷ് പ​രു​മ​ല എ​ന്നി​വ​ര്‍ കു​ഞ്ഞു​ങ്ങ​ളെ എ​ഴു​ത്തി​നി​രു​ത്തും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ക​വി​സ​മ്മേ​ള​നം അ​ശോ​ക​ന്‍ ച​രു​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ. ​ഗോ​കു​ലേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വൈ​കു​ന്നേ​രം 4.30ന് ​നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ന്‍ എം​എ​ല്‍​എ​യും മൂ​ലൂ​ര്‍ സ്മാ​ര​ക ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ കെ.​സി. രാ​ജ​ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​സ്ഥാ​ന വി​വ​ര​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ കെ.​വി. സു​ധാ​ക​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ക്കും.
ആ​റി​നു രാ​വി​ലെ 10.30ന് ​ആ​ശാ​ന്‍ ക​വി​ത​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ചാ​പ​രി​പാ​ടി സ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​പി. സോ​മ​ന്‍, പ്ര​ഫ. വി​ശ്വ​മം​ഗ​ലം സു​ന്ദ​രേ​ശ​ന്‍, ഡോ. ​പ്ര​സ​ന്ന രാ​ജ​ന്‍, ഡോ. ​പി.​ടി. അ​നു തു​ട​ങ്ങി​യ​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഏ​ഴി​ന് രാ​വി​ലെ 10.30ന് ​ആ​ശാ​ന്‍ ക​വി​ത​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ചാ​പ​രി​പാ​ടി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി ഗു​രു​പ്ര​കാ​ശം, പ്ര​ഫ. മാ​ലൂ​ര്‍ മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.