സു​രേ​ന്ദ്ര​ന്‍റെ തി​രോ​ധാ​നം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Monday, October 3, 2022 10:49 PM IST
പ​ത്ത​നം​തി​ട്ട: അ​ങ്ങാ​ടി​ക്ക​ൽ സ്വ​ദേ​ശി സു​രേ​ന്ദ്ര​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. ഏ​ഴു​മാ​സ​മാ​യി​ട്ടും സു​രേ​ന്ദ്ര​നെ ക​ണ്ടെ​ത്താ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ പ​ട്ടി​ക​ജാ​തി ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച 30 ദി​വ​സ​ത്തി​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് പ​ട്ടി​ക​ജാ​തി ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ൻ അ​ടൂ​ർ ഡി​വൈ​എ​സ്പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് വേ​ല​ൻ​പ​റ​മ്പി​ൽ കെ. ​സു​രേ​ന്ദ്ര​നെ ഏ​ഴു​മാ​സം മു​ന്പ് കാ​ണാ​താ​യി​ട്ടും അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നു കാ​ട്ടി വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും സു​രേ​ന്ദ്ര​ന്‍റെ സു​ഹൃ​ത്തു​മാ​യ റ​ഷീ​ദ് ആ​ന​പ്പാ​റ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ​യും പ​ട്ടി​ക​ജാ​തി ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ന്‍റെ​യും ഇ​ട​പെ​ട​ൽ.