ക്വിസ് മത്സരം സംഘടിപ്പിക്കും
1227240
Monday, October 3, 2022 10:49 PM IST
പത്തനംതിട്ട: ജനകീയ ആസൂത്രണത്തിന്റെ രജതജൂബിലി, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം എന്നിവയുടെ ഭാഗമായി പഞ്ചായത്ത് വകുപ്പ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികള്‍ക്കായി പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. ഒരു ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ നിന്നു രണ്ടുപേര്‍ അടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ആറിന് മുമ്പായി സ്കൂള്‍ മേധാവി മുഖേന ഗ്രാമപഞ്ചായത്തിലോ ബന്ധപ്പെട്ട പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റിലോ പേര് രജിസ്റ്റര്‍ ചെയ്യണമെന്നു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുതല മത്സരങ്ങള്‍ 11നും ജില്ലാതല മത്സരങ്ങള്‍ 18നും നടത്തും.