കാതോലിക്കേറ്റ് എച്ച്എസ്എസിൽ വോളിബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു
1227576
Wednesday, October 5, 2022 11:07 PM IST
പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾ കോർപറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
പിടിഎ പ്രസിഡന്റ്് ഫാ. ബിജു തോമസ് പറന്തലിന്റെ അധ്യക്ഷതയിൽ സ്കൂൾ ഗവേണിംഗ് ബോർഡ് അംഗം ബാബു പാറയിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, സ്കൂൾ ബോർഡ് സെക്രട്ടറി സതീഷ് മണിക്കശേരി, മുൻ പിടിഎ പ്രസിഡന്റ് ഫാ. ജേക്കബ് ഏബ്രഹാം, സ്കൂൾ കോ-ഓർഡിനേറ്റർ ഫാ. ബിജു മാത്യൂസ് പ്രക്കാനം, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ മനാഫ്, പ്രിൻസിപ്പൽ ജേക്കബ് ജോർജ് കുറ്റിയിൽ, ഹെഡ്മിസ്ട്രസ് ഗ്രേസൻ മാത്യു എന്നിവർ പ്രസംഗിച്ചു .
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തന ഉദ്ഘാടനം പ്രശസ്ത സിനിമാതാരം നിയാ ശങ്കരത്തിലും സോഫ്റ്റ് ബോൾഇന്ത്യൻ താരം റിജൂ വി. റെജിയും സംയുക്തമായി നിർവഹിച്ചു.