പരാതി നൽകി
1227863
Thursday, October 6, 2022 10:57 PM IST
റാന്നി: സോഷ്യൽ മീഡിയയിൽ കൂടി അമ്മയെയും മകനെയും അപമാനിക്കാൻ ശ്രമിച്ചയാൾക്കെതിരേ പരാതി. അങ്ങാടി ചിറക്കപ്പടി സ്വദേശി ജോസി മോന് എതിരെയാണ് പരാതി. കഴിഞ്ഞ 29 നാണ് സംഭവം. റാന്നി താലൂക്ക് ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു ജീവനക്കാരിയും അവിടെത്തന്നെ ജോലി ചെയ്യുന്ന അവരുടെ മകനും സംസാരിച്ചുകൊണ്ടിരുന്നത് വീഡിയോ എടുത്ത് അശ്ലീല പരാമർശത്തോടുകൂടി ഇയാൾ ഒരു പൊതു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനെതിരേ ജീവനക്കാരി ആശുപത്രി സൂപ്ര ണ്ടിനും പോലീസിലും പരാതി നൽകി. പോസ്റ്റ് മൂലം തനിക്കും മകനും മാനസികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയും നാട്ടുകാരുടെ ഇടയിൽ പരിഹാസപാത്രം ആവുകയും ചെയ്തതായി പരാതിയിൽ പറയുന്നു.