ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണം: കെ​എ​സ്ടി​സി
Friday, October 7, 2022 10:23 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ജീ​വ​ന​ക്കാ​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും 2021 ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ന​ല്‍​കാ​നു​ള്ള 12 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക ഉ​ട​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്‌​സ് സെ​ന്‍റ​ര്‍ ജി​ല്ലാ കൗ​ണ്‍​സി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 2021 ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ഉ​ള്ള ര​ണ്ടു ശ​ത​മാ​ന​വും 2021 ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ ഉ​ള്ള മൂ​ന്ന് ശ​ത​മാ​ന​വും 2022 ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ഉ​ള്ള മൂ​ന്ന് ശ​ത​മാ​ന​വും 2022 ജൂ​ലൈ ഒ​ന്ന് മു​ത​ലു​ള്ള 4 ശ​ത​മാ​ന​വും ഉ​ള്‍​പ്പെ​ടെ 12 ശ​ത​മാ​നം ശാ​ഖ കു​ടി​ശി​ക​യാ​ണ് സം​സ്ഥാ​ന ജീ​വ​ന​ക്കാ​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ന​ല്‍​കാ​നു​ണ്ട്.
പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​യി വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ണ്‍ മാ​ത്യു, ബൈ​ജു, തോ​മ​സ്, മ​റി​യാ​മ്മ മാ​ത്യു, റെ​നി ആ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ച്ചിം​ഗ് സെ​ന്‍റ​ർ
ഉ​ദ്ഘാ​ട​നം ഇ​ന്ന്
റാ​ന്നി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​റു​പ​താ​മ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​വും ഭ​ദ്രാ​സ​നം ആ​രം​ഭി​ക്കു​ന്ന ക​രി​യ​ർ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്നു ന​ട​ക്കും.
രാ​വി​ലെ ഏ​ഴി​ന് മാ​ർ ഗ്രീ​ഗോ​റി​യോ​സ് ചാ​പ്പ​ലി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ച്ചിം​ഗ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.