ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം
Friday, October 7, 2022 10:26 PM IST
പ​ത്ത​നം​തി​ട്ട: അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം 10, 11,12 തീ​യ​തി​ക​ളി​ൽ കോ​ഴ​ഞ്ചേ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
10ന് ​പൊ​തു​സ​മ്മേ​ള​നം കോ​ഴ​ഞ്ചേ​രി​യി​ലും 11,12 തീ​യ​തി​ക​ളി​ൽ പ്ര​തി​നി​ധി അ​മ്മേ​ള​നം ച​ര​ൽ​ക്കു​ന്നി​ലു​മാ​ണ ന​ട​ക്കു​ന്ന​ത്.10​ന് വൈ​കു​ന്നേ​രം നാ​ലി​ന് കോ​ഴ​ഞ്ചേ​രി വ​ണ്ടി​പ്പേ​ട്ട​യി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​സ്. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ല​സി​ത നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 11ന് ​രാ​വി​ലെ 10ന് ​ച​ര​ൽ​ക്കു​ന്നി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. സു​ക​ന്യ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി കോ​മ​ളം അ​നി​രു​ദ്ധ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കും. പി.​കെ. ശ്രീ​മ​തി, കെ.​എ​സ്. സ​ലീ​ഖ, ഇ. ​പ​ത്മാ​വ​തി, ര​മാ മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ടി.​വി. സ്റ്റാ​ലി​ൻ പ​താ​ക ഉ​യ​ർ​ത്തും. 278 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി കോ​മ​ളം അ​നി​രു​ദ്ധ​ൻ, പ്ര​സി​ഡ​ന്‍റ് ല​സി​ത നാ​യ​ർ, എ​സ്. നി​ർ​മ​ലാ​ദേ​വി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.