ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു
Friday, October 7, 2022 10:26 PM IST
തി​രു​വ​ല്ല: എം​സി റോ​ഡി​ൽ തി​രു​മൂ​ല​പു​ര​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു. തി​രു​മൂ​ല​പു​രം ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നു ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് പോ​യ ചെ​ങ്ങ​ന്നൂ​ർ കോ​ട്ട സ്വ​ദേ​ശി​നി സു​ശീ​ല ആ​ന​ന്ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ്രീ​സ കാ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്. എ​ൻ​ജി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് വാ​ഹ​നം നി​ർ​ത്തി​യ ശേ​ഷം യാ​ത്ര​ക്കാ​ർ പെ​ട്ടെ​ന്ന് പു​റ​ത്തി​റ​ങ്ങി. ഇ​തി​നു പി​ന്നാ​ലെ എ​ൻ​ജി​ൻ ഭാ​ഗ​ത്ത് തീ ​ആ​ളി പി​ടി​ക്കു​ക​യാ​യി​രു​ന്നു.
സ​മീ​പ​വാ​സി​ക​ളും തി​രു​വ​ല്ല​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വ​ണ്‍​വേ റോ​ഡ്
തു​റ​ന്നു​കൊ​ടു​ത്തു

കോ​ഴ​ഞ്ചേ​രി: ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നേ തു​ട​ര്‍​ന്ന് കോ​ഴ​ഞ്ചേ​രി ടൗ​ണി​ലേ​ക്കു​ള്ള വ​ണ്‍​വേ റോ​ഡ് ക​ഴി​ഞ്ഞ ദി​വ​സം പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം തു​റ​ന്നു​കൊ​ടു​ത്തു.
കോ​ഴ​ഞ്ചേ​രി- മ​ണ്ണാ​റ​ക്കു​ള​ഞ്ഞി റോ​ഡി​ല്‍ കോ​ള​ജ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ പാ​മ്പാ​ടി​മ​ണ്‍ വ​രെ​യു​ള്ള 100 മീ​റ്റ​ര്‍ ഭാ​ഗ​ത്താ​ണ് ആ​ധു​നി​ക​രീ​തി​യി​ലു​ള്ള പൂ​ട്ടു​ക​ട്ട സ്ഥാ​പി​ച്ച് റോ​ഡ് ന​വീ​ക​രി​ച്ച​ത്. ഇ​തി​നു​വേ​ണ്ടി 17 ല​ക്ഷം രൂ​പ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചെ​ല​വി​ട്ട​ത്. ഇ​തോ​ടൊ​പ്പം ഈ ​ഭാ​ഗ​ത്തു​ള്ള ഓ​ട​ക​ള്‍ മൂ​ടു​ക​യും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള ഭാ​ഗ​ത്ത് ഇ​രു​മ്പു കൈ​വ​രി​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.