മെഗാ തൊഴിൽമേള ഡിസംബർ മൂന്നിന്
1242872
Thursday, November 24, 2022 10:19 PM IST
പത്തനംതിട്ട: ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ തൊഴില്‍മേള (നിയുക്തി 2022) ഡിസംബര്‍ മൂന്നിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. മന്ത്രി വീണാ ജോര്‍ജ് തൊഴില്‍മേള ഉദ്ഘാടനംചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. അമ്പതോളം
സ്ഥാപനങ്ങൾ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദതലംവരെയും ഡിഗ്രി, ഡിപ്ലോമ, ഐടിഐ, ഐടിസി തുടങ്ങിയ യോഗ്യതകള്ക്കനുസൃതമായും ബാങ്കിംഗ്, സെയില്‍സ്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകള്‍
ഉള്‍പ്പെടുത്തിയും 2,500ല്‍പരം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നതെന്നു ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ജി.ജി. വിനോദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ പോര്‍ട്ടലായ www.jobfest.kerala.gov.in ൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കും. ഉദ്യോഗദായകരുടെ നിലവാരം, ശമ്പളം, ഒഴിവുകളുടെ രീതി തുടങ്ങിയവ പരിശോധിച്ച് ഉറപ്പാക്കി ശേഷമേ സ്ഥാപനങ്ങളെ പങ്കെടുപ്പിക്കൂ.
ഉദ്യാഗാര്‍ഥികള്‍ക്ക് നാല് ഉദ്യോഗദാകരെ തെരഞ്ഞെടുക്കാം. നാലു സെറ്റ് ബയോഡാറ്റ, തൊഴിൽപരിചയ സാക്ഷ്യപത്രം ഉണ്ടെങ്കില്‍ ഉള്‍പ്പെടെ കാതോലിക്കേറ്റ് കോളജില്‍ രാവിലെ 9.30ന് ഹാജരാകണം.
പത്തനംതിട്ട ജില്ലയ്ക്കു പുറത്തുള്ള ഉദ്യോഗാര്‍ഥികള്‍ക്കും മേളയില്‍ പങ്കെടുക്കാം. 2021 ഡിസംബറില്‍ തിരുവല്ല മാക് ഫാസ്റ്റ് കോളജില്‍ നിയുക്തി 2021ല്‍ മൂവായിരത്തോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തിരുന്നു. 30ല്‍ പരം ഉദ്യോഗദായകര്‍ പങ്കെടുത്ത തൊഴില്‍മേളയില്‍ 700ല്‍പരം ഉദ്യോഗാർഥികൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ, ജൂണിയർ എംപ്ലോയ്മെന്റ് ഓഫീസർ റോഷ് കുമാർ, എംപ്ലോയ്മെന്റ് ഓഫീസർമാരായ ജെ.എഫ്. സലിം, ഖദീജാബീവി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.