നാ​ല് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ശ​ബ​രി​മ​ല​യി​ലെ​ത്തി
Friday, November 25, 2022 10:25 PM IST
ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച് ഒ​ന്പ​തു ദി​വ​സം പി​ന്നി​ടു​മ്പോ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ നാ​ലു ല​ക്ഷ​ത്തി​ല​ധി​കം അ​യ്യ​പ്പ​ഭ​ക്ത​ർ ദ​ർ​ശ​നം ന​ട​ത്തി. വെ​ർ​ച്വ​ൽ​ക്യൂ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് തീ​ർ​ഥാ​ട​ന​ക​രെ​ത്തു​ന്ന​തി​നാ​ൽ ഓ​രോ ദി​വ​സ​വും എ​ത്തു​ന്ന​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ല​ഭ്യ​മാ​ണ്.
പ്ര​തി​ദി​നം അ​ര​ക്ഷ​ത്തോ​ളം പേ​രാ​ണ് ശ​രാ​ശ​രി ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി പ​തി​നാ​യി​രം പേ​രാ​ണ് ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ തി​ര​ക്ക് കൂ​ടു​മെ​ന്നാ​ണ് വെ​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗി​ലെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.
30 വ​രെ വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം വ​ഴി 8,79,905 പേ​രാ​ണ് ബു​ക്കിം​ഗ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ‌ഇ​ന്നും 28നു​മാ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ര്‍ ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ന​ത്തേ​ക്ക് 83,769 പേ​രും 28ന് 81,622 ​പേ​രു​മാ​ണ് ബു​ക്കിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. 30 വ​രെ​യു​ള്ള ബു​ക്കിം​ഗു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഈ ​ദി​വ​സ​ങ്ങ​ളി​ലാ​ണ്.
ക​ഴി​ഞ്ഞ 21 നാ​ണ് ഇ​തേ​വ​രെ ഏ​റ്റ​വു​മ​ധി​കം പേ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. അ​ന്ന ദി​വ​സം 57,663 പേ​രാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്. നി​ല​വി​ല്‍ പ​ര​മാ​വ​ധി 1,20,000 ബു​ക്കിം​ഗാ​ണ് ഒ​രു ദി​വ​സം സ്വീ​ക​രി​ക്കു​ക.