മലയാലപ്പുഴയിൽ നാലുപേർക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്ക്
1243170
Friday, November 25, 2022 10:25 PM IST
പത്തനംതിട്ട: മലയാലപ്പുഴ പൊതിപ്പാട്ട് തെരുവുനായ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. മലയാലപ്പുഴ കോഴികുന്നം മൂർത്തിക്കാവ് ഭാഗത്തു നിന്നു വന്ന നായ ഇന്നലെ ഉച്ചകഴിഞ്ഞ് പൊതിപ്പാട് വെള്ളറ മേഖലയിലാണ് ആളുകളെ ആക്രമിച്ചത്.
വീട്ടിനുള്ളിൽ നിന്നവർക്കടക്കം നായയുടെ കടിയേറ്റിട്ടുണ്ട്.
കുറിഞ്ഞിപ്പുഴ കിഴക്കേതിൽ വെള്ളറയിൽ രവി, താന്നിനിൽക്കുന്നതിൽ സരസമ്മ, കുറിഞ്ഞിപ്പുഴ മോഹിനി, വെള്ളറ തെക്കേക്കര അനു എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. നാല് പേരുടെയും തലയ്ക്കാണ് കടിയേറ്റത്. വീട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണ് രവിക്ക് കടിയേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനചരിക്കൽ, പൊതിപ്പാട്, വെള്ളറ പ്രദേശങ്ങളിലെ നിരവധി വളർത്തു നായ്ക്കൾക്കും കന്നുകാലികൾക്കും നായയുടെ കടിയേറ്റു. പേവിഷ ബാധയുണ്ടായിരുന്ന നായയെ വൈകുന്നേരം പൊതിപ്പാട് എസ്എൻഡിപി യുപി സ്കൂളിന് സമീപം ചത്ത നിലയിൽ കണ്ടെത്തി.