അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ മു​ദ്ര പ​തി​പ്പി​ക്ക​ൽ
Friday, November 25, 2022 10:28 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം മൂ​ലം ലോ​ക്ക് ഡൗ​ണ്‍ ആ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും യ​ഥാ​സ​മ​യം മു​ദ്ര പ​തി​പ്പി​ക്കാ​ന്‍ ഹാ​ജ​രാ​ക്കാ​ത്ത​ത് മൂ​ലം കു​ടി​ശി​ക​യാ​യ അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി​യെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ അ​ധി​ക ഫീ​സ്, രാ​ജി ഫീ​സ് എ​ന്നി​വ​യി​ല്‍ ഇ​ള​വ് ന​ല്‍​കി മു​ദ്ര ചെ​യ്തു ന​ല്‍​കു​ന്ന​തി​നാ​യി അ​ദാ​ല​ത്ത് ന​ട​ത്തും. കു​ടി​ശി​ക​യാ​യ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ദാ​ല​ത്ത് മു​ഖേ​ന മു​ദ്ര പ​തി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ര്‍ അ​ത​ത് താ​ലൂ​ക്ക് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഓ​ഫീ​സു​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം.
ഫോ​ണ്‍: കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് - 04682 322853. അ​ടൂ​ര്‍ - 04734221749. കോ​ന്നി - 04682 341213. റാ​ന്നി - 04735223194. മ​ല്ല​പ്പ​ള്ളി - 04692 785064. തി​രു​വ​ല്ല - 04692 636525.

ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത്
കേ​ര​ളോ​ത്സ​വം

ഇ​ല​ന്തൂ​ര്‍: ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തി​ന്‍റെ കേ​ര​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ നി​ര്‍​വ​ഹി​ക്കും. ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നും നാ​ളെ​യും കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലും ബാ​ഡ്മി​ന്‍റ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ നാ​ളെ ര​ണ്ടി​ന് ഇ​ല​ഞ്ഞി​ക്ക​ല്‍ സ്പോ​ര്‍​ട്സ് അ​രീ​ന കീ​ക്കൊ​ഴൂ​രി​ലും കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ഡി​സം​ബ​ര്‍ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലും ന​ട​ത്തും.
കേ​ര​ളോ​ത്സ​വം 2022 സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ഡി​സം​ബ​ര്‍ നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി നി​ര്‍​വ​ഹി​ക്കും.