കൈപ്പട്ടൂർ പള്ളിയിൽ പെരുന്നാൾ
1243415
Saturday, November 26, 2022 10:57 PM IST
കൈപ്പട്ടൂർ: സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള പെരുന്നാളിന് ഇന്ന് കൊടിയേറും. ഡിസംബർ പത്തുവരെയാണ് പെരുന്നാൾ.
ഇന്നു രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാനയേ തുടർന്ന് കൊടിയേറ്റ്. 10.30ന് കുടുംബസംഗമം എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസ് ഉദ്ഘാടനം ചെയ്യും. മെർളിൻ ടി. മാത്യു മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം ആറിന് കലാസന്ധ്യ. ഡിസംബർ ഒന്നു മുതൽ പെരുന്നാളിനോടനുബന്ധിച്ച ശുശ്രൂഷകൾ ആരംഭിക്കും. ഒന്പത്, പത്ത് തീയതികളിലാണ് പ്രധാന പെരുന്നാൾ.