ആ​റാ​മ​ത് മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി മെ​മ്മോ​റി​യ​ല്‍ സി​മ്പോ​സി​യം
Saturday, November 26, 2022 10:57 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി​യു​ടെ അ​നു​സ്മ​ര​ണാ​ർ​ഥ​മു​ള്ള ആ​റാ​മ​ത് കാ​റ്റ​ക്കെ​റ്റി​ക്ക​ല്‍ സി​മ്പോ​സി​യം കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ത്തി. വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം സി​മ്പോ​സി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി സി​എം​സി അ​മ​ല പ്രൊ​വി​ന്‍​സ് സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ എ​ലി​സ​ബ​ത്ത് സാ​ലി അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സീ​റോ മ​ല​ബാ​ര്‍ സ​ഭ വി​ശ്വാ​സ​പ​രി​ശീ​ല​ന ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് മേ​ല്‍​വ​ട്ടം കേ​ര​ള​ത്തി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന​രം​ഗ​ത്തെ കാ​ലി​ക പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ പേ​പ്പ​ര്‍ അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ല്‍ ഫാ. ​തോ​മ​സ് മേ​ല്‍​വ​ട്ടം, റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മൈ​ന​ര്‍ സെ​മി​നാ​രി റെ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ലം​കു​ന്നേ​ല്‍ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ജോ​ര്‍​ജു​കു​ട്ടി വ​ട്ട​ക്കു​ഴി ന​ന്ദി പ​റ​ഞ്ഞു. ഉ​ച്ച​ക​ഴി​ഞ്ഞ് രൂ​പ​ത​യി​ലെ എ​ല്ലാ സ​ണ്‍​ഡേ​സ്‌​കൂ​ളി​ലെ​യും പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍, രൂ​പ​താ ആ​നി​മേ​റ്റ​ര്‍​മാ​ര്‍, ഫൊ​റോ​ന സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രു​ടെ സം​യു​ക്ത സ​മ്മേ​ള​ന​വും ന​ട​ത്തി.