സമൂഹത്തിൽ വെളിച്ചം പകരുന്ന സംരംഭങ്ങളും വ്യക്തികളും ആദരിക്കപ്പെടണം: കർദിനാൾ മാർ ക്ലീമിസ് ബാവ
1243421
Saturday, November 26, 2022 10:57 PM IST
തെള്ളിയൂർ: സമൂഹത്തിൽ വെളിച്ചം പകരുന്ന സംരംഭങ്ങളും വ്യക്തികളും ആദരിക്കപ്പെടണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തോടനുബന്ധിച്ച് ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ സംസ്കൃതിയുടെ നന്മകൾ പ്രസരിപ്പിക്കുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം അന്ധകാരം വ്യാപിക്കുന്ന സമൂഹത്തിൽ പ്രകാശം പരത്തുന്ന ഘടകമാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു.
കോവിഡ് കാലത്ത് ആരോഗ്യമേഖലയിലെ പ്രവർത്തകർ അനുഷ്ഠിച്ച സമർപ്പിത സേവനം അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു.മുൻ എംഎൽഎ രാജു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. നന്ദിനി, ഡോ. ജോസ് പാറക്കടവിൽ, ഡോ. സജി ചാക്കോ, കുഞ്ഞുകോശി പോൾ, ജോർജ് കുന്നപ്പുഴ, ഡി. ഗോപാലകൃഷ്ണൻ, ജി. ഗോവിന്ദ്, പി.കെ. പുരുഷോത്തമൻ നായർ, മണി മല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.