റവന്യുവകുപ്പ് എൽഡി ക്ലാർക്ക് നിയമനം: സബ് കളക്ടർ അന്വേഷണം തുടരുന്നു
1243429
Sunday, November 27, 2022 2:30 AM IST
പത്തനംതിട്ട: റവന്യു വകുപ്പിലെ എല്‍ഡി ക്ലാര്‍ക്ക് നിയമന ഉത്തരവ് ഇടതു യൂണിയന് നേതാക്കള്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന സബ്കളക്ടര്‍ ശ്വേത നാഗര്‍കോട്ടി കൂടുതല്‍ ആളുകളില്‍ നിന്നും മൊഴിയെടുത്തു.
കളക്ടറേറ്റിലെ ശിരസ്തദാര്‍, വിവാദ ഉത്തരവുമായി ജോലിയില്‍ പ്രവേശിച്ച ഉദ്യോഗാർഥികള്‍ എന്നിവരില്‍ നിന്നുമാണ് ഇന്നലെ മൊഴിയെടുത്തത്. ഇവരെ തിരുവല്ലയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് സബ്കളക്ടര്‍ വിവരങ്ങള്‍ ശേഖരിച്ചത്. കോന്നി, അടൂർ താലൂക്ക് ഓഫീസുകളിൽ ജോലിയിൽ പ്രവേശിച്ചവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.