മതസൗഹാർദം ഊട്ടി ഉറപ്പിക്കപ്പെടണം: കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ
1243431
Sunday, November 27, 2022 2:30 AM IST
മല്ലപ്പള്ളി: ഓരോ കാലഘട്ടത്തിലും മതസൗഹാർദം ഊട്ടി ഉറപ്പിക്കാൻ നാം ശ്രമിക്കണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ ടൗൺ പള്ളിയുടെ ഇടവക തിരുനാളിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മതസൗഹാർദത്തിന്റെയും സഭകൾ തമ്മിലുള്ള ഐക്യത്തിന്റെയും നാടാണ് മല്ലപ്പള്ളിയെന്നും കാതോലിക്ക ബാവ ചൂണ്ടിക്കാട്ടി. തിരുനാൾ കുർബാനക്കുശേഷം പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണം നടന്നു. തുടർന്ന് വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയവർക്ക് പുരസ്കാരം നൽകി. ഭവനപദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു.
മാത്യു ടി. തോമസ് എംഎൽഎ, വികാരി ഫാ. ഫിലിപ്പ് വട്ടമറ്റം, ഫാ. ജോസ് മണ്ണൂർ കിഴക്കേതിൽ, ഫാ. സന്തോഷ് അഴകത്ത്, ഫാ. കുര്യൻ കിഴക്കേക്കര, ഫാ. ജിജി പയ്യമ്പള്ളി, ട്രസ്റ്റി രാജൻ മാത്യു, സെക്രട്ടറി തോമസ് വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ കുര്യാക്കോസ്, സൂസൻ തോംസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ് എന്നിവർ പ്രസംഗിച്ചു.