വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും മ​ര്‍​ദി​ച്ച ര​ണ്ടം​ഗ സം​ഘം അ​റ​സ്റ്റി​ല്‍
Sunday, November 27, 2022 10:55 PM IST
മ​ല്ല​പ്പ​ള്ളി: മു​ന്‍ വൈ​രാ​ഗ്യം കാ​ര​ണം വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. കു​ന്ന​ന്താ​നം പാ​റ​നാ​ട് കു​ന്ന​ത്തു​ശേ​രി​ല്‍ കെ.​വി. അ​ഖി​ല്‍ (27) മാ​ന്താ​നം വ​ള്ളി​ക്കാ​ട് പു​തു​പ്പ​റ​മ്പി​ല്‍ അ​ന​ന്തു ബി​നു (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി കു​ന്ന​ന്താ​നം മ​ടു​ക്ക​ക്കാ​ട് ഇ​ള​പ്പു​ങ്ക​ല്‍ ജെ​നു​വി​ന്‍റെ ഭാ​ര്യ സു​ജ (38), മ​ക​ന്‍ അ​ഭി​ജി​ത് എ​ന്നി​വ​ര്‍​ക്കു മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ഖി​ലും അ​ന​ന്തു​വും ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. 2016 മു​ത​ല്‍ ഇ​രു​വ​ര്‍​ക്കു​മെ​തി​രേ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.