െവണ്ണി​ക്കു​ളം ക​ലോ​ത്സ​വം: എ​സ്ബി എ​ച്ച്എ​സ്എ​സി​നു കി​രീ​ടം
Monday, November 28, 2022 10:51 PM IST
വെ​ണ്ണി​ക്കു​ളം: വെ​ള്ളി​യ​റ എ​സ്എ​ൻ​ഡി​പി സ്കൂ​ളി​ൽ ന​ട​ന്ന വെ​ണ്ണി​ക്കു​ളം ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ യു​പി,ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് എ​ച്ച്എ​സ്എ​സി​നു കി​രീ​ടം.

എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ കൊ​റ്റ​നാ​ട് എ​സ് സി​വി​എ​ച്ച്എ​സ്എ​സി​നാ​ണ് ഒ​ന്നാം സ്ഥാ​നം. യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​യി​രൂ​ർ എം​ടി​എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കൊ​റ്റ​നാ​ട് എ​സ് സി​വി​എ​ച്ച്എ​സ്എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ തെ​ള്ളി​യൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സ് ര​ണ്ടാ​മ​തെ​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ തോ​മ​സ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഉ​ണ്ണി പ്ലാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.