ഫ​ണ്ടു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് പ​ഞ്ചാ​യ​ത്തു​ക​ളെ വീ​ർ​പ്പു​മു​ട്ടി​ക്കു​ന്നു: കോ​ൺ​ഗ്ര​സ്
Monday, November 28, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​ക്കൊ​ണ്ടി​രു​ന്ന ഫ​ണ്ടു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ചു​കൊ​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളെ വീ​ര്‍​പ്പു​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​ത്ത ഭ​ര​ണ സ​മ​ിതി​ക​ളെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ര്‍, സ​ജി കൊ​ട്ട​യ്ക്കാ​ട്, കെ ​ജാ​സിം​കു​ട്ടി, അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.