പത്തനംതിട്ട മാര്‍ത്തോമ്മ ഇടവക നവതി ഉദ്ഘാടനം
1244044
Monday, November 28, 2022 10:51 PM IST
പത്തനംതിട്ട: മാര്‍ത്തോമ്മ ഇടവക നവതി ഉദ്ഘാടനം കുന്നംകുളം മലബാര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ . തോമസ് മാര്‍ തീത്തോസ് എപ്പികോപ്പ ഉദ്ഘാടനം ചെയ്തു. റാന്നി നിലയ്ക്കല്‍ ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നവതി പ്രോജക്ടുകളുടെ ഉദ്ഘാടനം ആന്റോ ആന്റെണി എംപി നിര്‍വഹിച്ചു.
നഗരസഭാധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന് നവതി ലോഗോ പ്രകാശനം ചെയ്തു. മന്ത്രി വീണാ ജോര്‍ജ് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.
ഇടവക വികാരി റവ. ഡോ.മാത്യു എം. തോമസ്, നവതി ജനറല്‍ കണ്‍വീനര്‍ ജോര്‍ജ്. കെ. നൈനാന്, വികാരി ജനറാള്‍ റവ. സി.കെ. മാത്യു, സഭാ സെക്രട്ടറി റവ. സി.വി. സൈമണ്‍, റവ. സി. ജേക്കബ് ജോര്‍ജ്, പി.കെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.