ദേ​ശീ​യ ഹാ​ൻ​ഡ്ബോ​ൾ: കേ​ര​ള ടീ​മി​ൽ ഇ​ടം​നേ​ടി ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ
Tuesday, November 29, 2022 10:48 PM IST
റാ​ന്നി: ആ​ന്ധ്ര​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ർ ഹാ​ൻ​ഡ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ളാ ടീ​മി​ല്‍ ഇ​ട​മു​റി സ്വ​ദേ​ശി​യാ​യ ഇ​ര​ട്ട​ക​ളും ഇ​ടം​നേ​ടി. ഇ​ട​മു​റി തോ​മ്പി​ക്ക​ണ്ടം സ്വ​ദേ​ശി​യും കു​ന്നം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​നു​മാ​യ ചേ​ന്ന​മ​ല വീ​ട്ടി​ല്‍ സി.​പി. സു​നി​ല്‍, അ​മ്പി​ളി ദ​മ്പ​തി​ക​ളു​ടെ ഇ​ര​ട്ട​മ​ക്ക​ളി​ല്‍ എ​സ്. അ​ൽ​മി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സം​സ്ഥാ​ന ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രി​ൽ ഒ​രാ​ളാ​യ എ​സ്. അ​ൽ​ക്ക റി​സ​ർ​വി​ലും ഇ​ടം പി​ടി​ച്ചു.
തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​ൽ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ഇ​രു​വ​രും. സം​സ്ഥാ​ന ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ സ്കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ലേ ശ്ര​ദ്ധേ​യ​രാ​ണ് ഇ​ര​ട്ട​ക​ൾ.
ഇ​ട​മു​റി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ഡി​സ്ക​സ്ത്രോ, ഷോ​ട്ട്പു​ട്ട്, ജാ​വ​ലി​ന്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ ജി​ല്ലാ സം​സ്ഥാ​ന മീ​റ്റു​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​രാ​യി​ട്ടു​ണ്ട് ഇ​രു​വ​രും. പി​താ​വ് സി.​പി. സു​നി​ല്‍ വോ​ളീ​ബോ​ള്‍ ദേ​ശീ​യ റ​ഫ​റി പാ​ന​ലി​ലു​ള്ള​യാ​ളു​മാ​ണ്.