തി​രു​മൂ​ല​പു​ര​ത്തെ ക​ലാ​പൂ​രം; വേ​ദി​ക​ൾ നി​റ​ഞ്ഞാ​ടി​യ ര​ണ്ടാം​ദി​നം
Wednesday, November 30, 2022 10:58 PM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം​ദി​നം വേ​ദി​ക​ൾ നൃ​ത്ത​ച്ചു​വ​ടു​ക​ളാ​ൽ സ​ന്പ​ന്ന​മാ​യി. മോ​ഹി​നി​യാ​ട്ട​വും നാ​ടോ​ടി​നൃ​ത്ത​വും അ​ട​ക്ക​മു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ് ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​യ​ത്. മാ​ർ​ഗം​ക​ളി, പ​രി​ച​മു​ട്ടു​ക​ളി, ച​വി​ട്ടു​നാ​ട​കം മ​ത്സ​ര​ങ്ങ​ളും ജ​ന​ശ്ര​ദ്ധ നേ​ടി. പൂ​ര​ക്ക​ളി, യ​ക്ഷ​ഗാ​നം, ദ​ഫ്മു​ട്ട്, അ​റ​ബ​ന​മു​ട്ട്, കോ​ൽ​ക്ക​ളി മ​ത്സ​ര​ങ്ങ​ളും ഇ​ന്ന​ലെ വേ​ദി​ക​ളി​ലെ​ത്തി.

യു​പി​യി​ൽ കോ​ന്നി,
പ​ത്ത​നം​തി​ട്ട

ക​ലോ​ത്സ​വം ര​ണ്ടു​ദി​ന​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ യു​പി വി​ഭാ​ഗ​ത്തി​ൽ കോ​ന്നി, പ​ത്ത​നം​തി​ട്ട ഉ​പ​ജി​ല്ല​ക​ൾ 70 വീ​തം പോ​യി​ന്‍റു​ക​ളു​മാ​യി മു​ന്നി​ലാ​ണ്. അ​ടൂ​ർ 67, ആ​റ​ന്മു​ള 65 പോ​യി​ന്‍റു​ക​ളു​മാ​യി ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്താ​ണ്.

ഹൈ​സ്കൂ​ളി​ൽ മ​ല്ല​പ്പ​ള്ളി

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 184 പോ​യി​ന്‍റോ​ടെ മ​ല്ല​പ്പ​ള്ളി​യാ​ണ് മു​ന്നി​ൽ. 166 പോ​യി​ന്‍റു​മാ​യി പ​ത്ത​നം​തി​ട്ട ര​ണ്ടാ​മ​തും 153 പോ​യി​ന്‍റു​മാ​യി തി​രു​വ​ല്ല മൂ​ന്നാ​മ​തു​മാ​ണ്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ പ​ത്ത​നം​തി​ട്ട

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 176പോ​യി​ന്‍റു​മാ​യി പ​ത്ത​നം​തി​ട്ട മു​ന്നേ​റ്റം തു​ട​രു​ന്നു. 175 പോ​യി​ന്‍റു​മാ​യി കോ​ന്നി​യും 172 പോ​യി​ന്‍റു​മാ​യി തി​രു​വ​ല്ല​യും തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

സം​സ്കൃ​തോ​ത്സ​വം

സം​സ്കൃ​തോ​ത്സ​വം യു​പി വി​ഭാ​ഗ​ത്തി​ൽ 45 പോ​യി​ന്‍റു​മാ​യി കോ​ന്നി​യാ​ണ് മു​ന്നി​ൽ. 43 പോ​യി​ന്‍റ് വീ​തം നേ​ടി മ​ല്ല​പ്പ​ള​ളി​യും തി​രു​വ​ല്ല​യും ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 40 പോ​യി​ന്‍റു​മാ​യി അ​ടൂ​ർ മൂ​ന്നാ​മ​താ​ണ്.സം​സ്കൃ​തോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 49 പോ​യി​ന്‍റ് നേ​ടി അ​ടൂ​ർ മു​ന്നി​ലാ​ണ്. 48 പോ​യി​ന്‍റു​മാ​യി തി​രു​വ​ല്ല, കോ​ന്നി, റാ​ന്നി ഉ​പ​ജി​ല്ല​ക​ൾ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 43 പോ​യി​ന്‍റു​മാ​യി പു​ല്ലാ​ടാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

സ്കൂ​ളു​ക​ളി​ൽ

സ്കൂ​ൾ​ത​ല​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് 30 പോ​യി​ന്‍റു​നേ​ടി ഒ​ന്നാ​മ​താ​ണ്. തി​രു​മൂ​ല​വി​ലാ​സം യു​പി​എ​സും തി​രു​വ​ല്ല എം​ജി​എ​മ്മും 21 പോ​യി​ന്‍റ് നേ​ടി ര​ണ്ടാ​മ​തു​ണ്ട്. 20 പോ​യി​ന്‍റ് നേ​ടി മ​ല്ല​പ്പ​ള​ളി സെ​ന്‍റ് ഫി​ലോ​മി​നാ​സ് യു​പി​എ​സാ​ണ് മൂ​ന്നാ​മ​ത്.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 80 പോ​യി​ന്‍റു​മാ​യി വ​ള്ളം​കു​ളം നാ​ഷ​ണ​ൽ ഹൈ​സ്കൂ​ളാ​ണ് മു​ന്നി​ൽ. ചെ​ങ്ങ​രൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് ബി​സി​എ​ച്ച്എ​സ്എ​സ് 73 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തും 71 പോ​യി​ന്‍റു​മാ​യി വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് സ്കൂ​ൾ മൂ​ന്നാം​സ്ഥാ​ന​ത്തു​മാ​ണ്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് സ്കൂ​ൾ 88 പോ​യി​ന്‍റു​മാ​യി മു​ന്നേ​റ്റം തു​ട​രു​ന്നു. കോ​ന്നി ജി​എ​ച്ച്എ​സ്എ​സ്-79, പ​ന്ത​ളം എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ്-62 എ​ന്നി​ങ്ങ​നെ​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

സം​സ്കൃ​തോ​ത്സ​വം

സം​സ്കൃ​തോ​ത്സ​വം സ്കൂ​ൾ​ത​ല​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ തി​രു​മൂ​ല​പു​രം യു​പി​എ​സ് 33 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. 25 പോ​യി​ന്‍റു​മാ​യി റാ​ന്നി എ​സ്എ​ൻ​വി യു​പി​എ​സും മ​ല്ല​പ്പ​ള്ളി കെ​എ​ൻ​യു​പി​എ​സും ര​ണ്ടാ​മ​തു​ണ്ട്. മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫി​ലോ​മി​നാ​സ് യു​പി​എ​സ് 23 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​താ​ണ്.ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ റാ​ന്നി എ​സ്‌​സി എ​ച്ച്എ​സ്എ​സ് 48 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​താ​ണ്. വ​ള്ളം​കു​ളം നാ​ഷ​ണ​ൽ ഹൈ​സ്കൂ​ൾ-43, കൊ​ടു​മ​ൺ ഹൈ​സ്കൂ​ൾ-28 പോ​യി​ന്‍റു​ക​ളു​മാ​യി ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്താ​ണ്.