ച​വി​ട്ടു​നാ​ട​ക​ത്തി​ൽ ഇ​രു​വെ​ള്ളി​പ്ര സ്കൂ​ൾ
Wednesday, November 30, 2022 10:58 PM IST
തി​രു​വ​ല്ല: ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളു​ടെ ച​വി​ട്ടു​നാ​ട​ക​ത്തി​ൽ ഇ​ത്ത​വ​ണ തി​രു​വ​ല്ല ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ആ​ധി​പ​ത്യം നേ​ടി. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഒ​ന്നാം സ്ഥാ​നം സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി.
എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ക​ഥ​യി​ലെ പ​തി​വ് ശൈ​ലി​യി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഝാ​ൻ​സി റാ​ണി ല​ക്ഷ്മി​ഭാ​യി​യു​ടെ വീ​ര​മൃ​ത്യു വ​രി​ച്ച ക​ഥ പ​റ​ഞ്ഞാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ബൈ​ബി​ളി​ലെ ദാ​വീ​ദ് രാ​ജാ​വി​ൻ​റെ ക​ഥ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ച​വി​ട്ടു​നാ​ട​കം അ​ര​ങ്ങേ​റി​യ​ത്. ദീ​ർ​ഘ​നാ​ളു​ക​ളാ​യി ച​വി​ട്ടു​നാ​ട​ക പ​രി​ശീ​ല​ക​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ല​ക്സ് താ​ളു​പാ​ട​ത്തി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. സ്വ​ന്തം നാ​ട്ടി​ൽ ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ൽ നേ​ടി​യ മി​ന്നും​വി​ജ​യം സ്കൂ​ളി​ന് അ​ഭി​മാ​ന​മാ​യി.