തിരുനാളാഘോഷം
1244567
Wednesday, November 30, 2022 11:02 PM IST
തെള്ളിയൂര്‍ പള്ളിയില്‍
തെള്ളിയൂര്‍: സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളിനു കൊടിയേറി. ഫാ. ഫിലിപ്പ് മഞ്ചാടിയില്‍ കൊടിയേറ്റ് നിര്‍വഹിച്ചു.
തിരുനാളിനോടനുബന്ധിച്ച നവീകരണ ധ്യാനം ഇന്നു സമാപിക്കും. ഇന്നു വൈകുന്നേരം ആറിന് ഫാ.ഏബ്രഹാം മേപ്പുറത്ത് ധ്യാനം നയിക്കും. നാളെ വൈകുന്നേരം ആറിന് പട്ടിയാനിപ്പടിയക്കല് സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. അനൂപ് വര്‍ഗീസ് സന്ദേശം നല്‍കും. തുടര്‍ന്ന് പള്ളിയിലേക്ക് ആഘോഷമായ റാസ.
മൂന്നിനു രാവിലെ കൂരിയ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ് തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. നവാഭിഷിക്ത ബിഷപ്പിനെയും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെയും യോഗത്തില്‍ അനുമോദിക്കും. ഫാ.ജോണ്‍ തോമസ് കണ്ടത്തിങ്കല്‍ അധ്യക്ഷത വഹിക്കും.
നാലിനു രാവിലെ 9.30നു പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ഇടവകാംഗവും എംസിവൈഎം തിരുവല്ല അതിരൂപത ഡയറക്ടറുമായ ഫാ. ജോസ് തൈപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. ഇടവകാംഗങ്ങളായ മറ്റു വൈദികര്‍ കാര്‍മികരാകും. അനുമോദന യോഗവും സണ്ഡേസ്കൂളിന്റെയും ഇതര സംഘടനകളുടെയും വാര്‍ഷിക സമ്മേളനവും തുടര്‍ന്നു നടക്കും. ഫാ. ജോസ് പൊയ്കയില്‍ അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്‍സിന്റെ സാമൂഹിക നാടകം കടലാസിലെ ആന അരങ്ങേറും.
വികാരി ഫാ. ജോര്‍ജ് തേക്കടയില്‍, ട്രസ്റ്റി എം.എ. വര്‍ഗീസ്. സെക്രട്ടറി അമ്മാളുകുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടത്തിവരുന്നു.
പൂങ്കാവ് സെന്റ് മേരീസ് പള്ളിയിൽ
പൂങ്കാവ്: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവത്തോടനുബന്ധിച്ച് ഇടവക തിരുനാൾ ഇന്നു മുതൽ എട്ടുവരെ നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് തിരുനാൾ കൊടിയേറ്റ് വികാരി ഫാ. ഡോ. സിജോ ജയിംസ് നിർവഹിക്കും. തുടർന്ന് കുർബാനയ്ക്ക് ഫാ. പോൾ മാത്യു ഒഐസി കാർമികത്വം വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം കുർബാന ഉണ്ടാകും.
നാലിന് രാവിലെ കുർബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ ആന്പശേരിൽ കാർമികനാകും. തുടർന്ന് ഇടവകദിനാചരണം, ഭക്തസംഘടനാ വാർഷികം. ഫാ. തോമസ് ജോൺ ഉദ്ഘാടനം ചെയ്യും. അഞ്ചിനു വൈകുന്നേരം കുർബാന. ആറിന് ഫാ. ബെന്നി നാരകത്തിനാൽ വചനപ്രഘോഷണം നിർവഹിക്കും.
ആറിനു വൈകുന്നേരം കുർബാനയെത്തുടർന്ന് ഫാ. ജോൺസൺ പുതുവേലിൽ പ്രസംഗിക്കും. ഏഴിന് രാവിലെ കുർബാന, വൈകുന്നേരം റാസ. രാത്രി 8.30ന് ഫ്യൂഷൻ ഷോ.
എട്ടിന് ഉച്ചകഴിഞ്ഞ് 3.30ന് കൂരിയ ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസിന് പൗരസ്വീകരണം. നാലിന് തിരുനാൾ കുർബാന. കുട്ടികളുടെ ആദ്യകുർബാന സ്വീകരണം, നേർച്ചവിളന്പ് എന്നിവയ്ക്കുശേഷം തിരുനാൾ കൊടിയിറങ്ങും.