ലൈ​സ​ന്‍​സ് ര​ജി​സ്ട്രേ​ഷ​ന്‍ മേ​ള നാ​ളെ
Thursday, December 1, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: സ​മ്പൂ​ര്‍​ണ ഭ​ക്ഷ്യ സു​ര​ക്ഷ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ക്ഷ്യ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി ഭക്ഷ്യസു​ര​ക്ഷാ ലൈ​സ​ന്‍​സ്, ര​ജി​സ്ട്രേ​ഷ​ന്‍ മേ​ള കു​ള​ന​ട ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള​ള അ​ക്ഷ​യ സെ​ന്‍ററി​ലും ഉ​ള​നാ​ട് അ​ക്ഷ​യ സെ​ന്‍റ​റി​ലു​മാ​യി നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ നാ​ലു​വ​രെ നടക്കും.
ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ഉത്പാദ​ന​വും വി​ത​ര​ണ​വും ശേ​ഖ​ര​ണ​വും വ്യാ​പാ​ര​വും ന​ട​ത്തു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് ര​ജി​സ്ട്രേ​ഷ​ന്‍ എ​ടു​ത്തി​രി​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ന്‍ ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ പി​ഴ ചു​മ​ത്തു​ക​യോ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള നി​യ​മ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളുക യോ ചെയ്യുമെന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​റി​യി​ച്ചു.

നി​യു​ക്തി മെ​ഗാ
ജോ​ബ് ഫെ​സ്റ്റ് നാ​ളെ
പ​ത്ത​നം​തി​ട്ട: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലുള്ള നി​യു​ക്തി മെ​ഗാ ജോ​ബ് ഫെ​സ്റ്റ് നാ​ളെ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ല്‍ നടക്കും.
എ​സ്എ​സ്എ​ല്‍​സി, ഡി​പ്ളോ​മ, ഐ.​ടി.​ഐ, പ്ല​സ് ടു, ​ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം യോ​ഗ്യ​ത ഉ​ള്ള​വ​ര്‍​ക്ക് ജോ​ബ് ഫെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കാം. ഉ​ദ്യോ​ഗ​ദാ​യ​ക​ര്‍​ക്കും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും www.jobfest.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. യോ​ഗ്യ​രാ​യ​വ​ര്‍ അ​ന്നേ​ദി​വ​സം 9.30ന് ​ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0468 2 222 745, 9746 701 434, 9447 009 324.