സംഭവം കളറാണ്!
1244910
Thursday, December 1, 2022 11:31 PM IST
തിരുവല്ല: പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവം സമാപന ദിവസത്തിൽ എത്തിനിൽക്കേ കലാകിരീടത്തിനായി ഉപജില്ലകളുടെ പോരാട്ടം. അവസാനദിനത്തിലെ മത്സരങ്ങളുടെ പോയിന്റുനില വിധി നിർണായകമാകുന്ന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്.
പ്രധാനവേദിയായ എസ്എൻ വിഎച്ച്എസിൽ വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ് കുമാർ എംഎൽഎ മുഖ്യാതിഥിയായിരിക്കും. നഗരസഭാധ്യക്ഷ ശാന്തമ്മ വർഗീസ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ സമ്മാനദാനം നിർവഹിക്കും.
കലോത്സവം പോയിന്റുനില - ഉപജില്ല അടിസ്ഥാനത്തിൽ: യുപി (ആകെ മത്സരങ്ങൾ, പൂർത്തീകരിച്ചവ കണക്കിൽ - 28/36): പത്തനംതിട്ട-106, കോന്നി-101, അടൂര്‍, പുല്ലാട്-99. എച്ച്എസ്(73/91): മല്ലപ്പളളി-237പത്തനംതിട്ട-230, കോന്നി-202. എച്ച്എസ്എസ് (82/102): കോന്നി-239, പത്തനംതിട്ട-222, തിരുവല്ല-211.
സ്കൂളുകൾ പോയിന്റുനില: യുപി: പന്തളം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം-42, കോഴിമല സെന്റ് മേരീസ്-35, വെണ്ണിക്കുളം സെന്റ് ബഹന്നാന്സ്്-35. ഹൈസ്കൂൾ: വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് -101, നാഷണല്‍ വളളംകുളം -100, ചെങ്ങരൂര്‍ സെന്റ് തെരേസാസ് - 86. ഹയർ സെക്കൻഡറി: വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് -111, കോന്നി ഗവൺമെന്റ് എച്ച്എസ്എസ് -90, കിടങ്ങന്നൂര്‍ എസ്വിജിവി -86.