‘കരിങ്കോഴി' മികച്ച നാടകം
1244913
Thursday, December 1, 2022 11:31 PM IST
തിരുവല്ല: കരിങ്കോഴി മികച്ച നാടകം. ഹയർ സെക്കൻഡറി വിഭാഗത്തിൽ അങ്ങാടിക്കൽ സൗത്ത് എസ്എൻവിഎച്ച് എസ്എസ് അവതരിപ്പിച്ച കരിങ്കോഴി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സമൂഹത്തിൽ നടമാടുന്ന അന്ധവിശ്വാസത്തിനെതിരേയുള്ള ബോധവത്കരണമായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. അനിൽ കാരേറ്റ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ സുഭദ്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അലീന ബാബു മികച്ച നടിയായി തെരെഞെടുത്തു.
സുമിത്തിനെ അഭ്യസിപ്പിച്ചത് സഹോദരൻ
തിരുവല്ല: സഹോദരന്റെ ശിക്ഷണത്തിൽ അനുജന് ഒന്നാം സ്ഥാനം. ചാക്യാർ കൂത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ സുമിത് എസ്.ബാബുവിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ ജ്യേഷ്ഠ സഹോദരന് അഭിമാന നിമിഷം. ചെന്നൈ കലാ ക്ഷേത്രത്തിൽ പഠനം നടത്തുന്ന സുനിത്ത് കഴിഞ്ഞ ആറു മാസമായി അനുജൻ സുമിത്തിനെ ചാക്യാർകൂത്ത് അഭ്യസിപ്പിക്കുന്ന തിരക്കിലായിരുന്നു.
ജില്ലാ കലോത്സവത്തിൽ സുമിത്തിന് സമ്മാനം നേടിയതോടെ കലകളിൽ ആഭിമുഖ്യമുള്ള അച്ഛൻ സുരേഷ് ബാബുവിനും മാതാവ് മിനിക്കും ഏറെആഹ്ലാദം. കഴിഞ്ഞതവണ സംസ്ഥാനതലത്തിൽ സുമിത്തിന് ചാക്യാർകൂത്ത് ,കൂടിയാട്ടം ,മിഴാവ്, ഭരതനാട്യം ഇനങ്ങളിൽ എ ഗ്രേഡ് ലഭിച്ചിരുന്നു.