സംസ്കൃതോത്സവം: കിരീടം കോന്നിക്ക്
1244914
Thursday, December 1, 2022 11:31 PM IST
തിരുവല്ല: സംസ്കൃതോത്സവത്തില്‍ കോന്നി ഉപജില്ല ഓവറോള്‍ നേടി. യുപി വിഭാഗത്തില്‍ 90 പോയിന്റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 83 പോയിന്റും കോന്നി നേടി. സ്കൂള്‍ വിഭാഗത്തില്‍ യുപിയില്‍ 68 പോയിന്റോടെ തിരുമൂലവിലാസം യുപിഎസും ഹൈസ്കൂളില്‍ 79 പോയിന്റോ ടെ റാന്നി എസ് സി എച്ച്എസ്എസും കിരീടം ചൂടി.
യുപിവിഭാഗത്തില്‍ വളളംകുളം നാഷണല്‍ - 47, മല്ലപ്പളളി സെന്റ് ഫിലോമിനാസ് - 41, ഹൈസ്കൂളില്‍ വളളംകുളം നാഷണല്‍ - 71, കൊടുമണ്‍ എച്ച് എസ് - 61 എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
ഉപജില്ലകളിൽ തിരുവല്ല - 88, മല്ലപ്പളളി - 86. ഹൈസ്കൂളില്‍ അടൂര്‍- 82 , തിരുവല്ല - 79 എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.