എം.ജി. സോമൻ അഭിനയ സങ്കല്പങ്ങളെ മാറ്റി മറിച്ച നടൻ: രൺജി പണിക്കർ
1245109
Friday, December 2, 2022 10:41 PM IST
തിരുവല്ല: തുടർന്നു വന്ന അഭിനയ സങ്കല്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് എം.ജി. സോമൻ മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായതെന്ന് പ്രമുഖ തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ.
എം.ജി. സോമൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്മരണാഞ്ജലിയുടെ ഭാഗമായി തിരുവല്ല സെന്റ് ജോൺസ് ഹാളിൽ നടത്തിയ നാടകോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടന്നു വന്നത് നാടകത്തിൽ നിന്നായിരുന്നുവെങ്കിലും അതിന്റെ അഭിനയ സ്വാധീനത്തിൽ നിന്ന് പൂർണ വിമുക്തി നേടി യാണ് സോമൻ സിനിമയിൽ വേറിട്ട സാന്നിധ്യം അറിയിച്ചതെ ന്ന് രൺജി പണിക്കർ ചൂണ്ടിക്കാട്ടി.
മാത്യു ടി. തോമസ് എംഎൽഎ മുഖ്യാതിഥിയായിരുന്നു.
എം.ജി. സോമൻ ഫൗണ്ടേഷൻ ജനറൽ കൺവീനർ എം. സലിം അധ്യക്ഷത വഹിച്ചു. സിനിമാ നടന്മാരായ മോഹൻ അയിരൂർ, പുത്തില്ലം ഭാസി, നാടക അവാർഡ് ജേതാവ് ബാബുരാജ് തിരുവല്ല, ടോപ് സിംഗർ ഫെയിം ശ്രീനാഥ് വിനോദ്, ആൻ ബെൻസൺ എന്നിവരെ ആദരിച്ചു. പ്രഫ. സി.എ. വർഗീസ്, ഫാ. ഏബ്രഹാം താലോത്തിൽ, ഫാ. മാത്യു പുനക്കുളം, കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് എന്നിവർ പ്രസംഗിച്ചു.
റെജി തോമസ് സ്വാഗതവും കൗൺസിലർ സജി എം. മാത്യു നന്ദിയും പറഞ്ഞു.
തുടർന്ന് സംഗീത പരിപാടിയും അമച്വർ നാടക മത്സരം അരങ്ങേറി. ഇന്നും നാടക മത്സരം തുടരും.