ടൂ​റിം​ഗ് ടാ​ക്കീ​സി​നു പ​ത്ത​നം​തി​ട്ട​യി​ൽ സ്വീ​ക​ര​ണം
Friday, December 2, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ഒ​ന്പ​തു മു​ത​ൽ 16 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥ​മു​ള്ള ടൂ​റിം​ഗ് ടാ​ക്കീ​സ് വി​ളം​ബ​ര​ജാ​ഥ​യ്ക്കു പ​ത്ത​നം​തി​ട്ട​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് ലൈ​ബ്ര​റി ആ​ൻ​ഡ് മീ​ഡി​യ റി​സ​ർ​ച്ച് സെ​ന്‍റ​റും നാ​ട​ക് പ​ത്ത​നം​തി​ട്ട​യും ചേ​ർ​ന്ന് പ്ര​സ്ക്ല​ബി​ൽ ച​ല​ച്ചി​ത്ര വ​ണ്ടി​യെ സ്വീ​ക​രി​ച്ചു.
സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി​ത് പ​ര​മേ​ശ്വ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​വി​ധാ​യ​ക​ൻ ഡോ. ​ബി​ജു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ച​ല​ച്ചി​ത്ര നാ​ട​ക അ​ക്കാ​ദ​മി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ഷൈ​ബു മു​ണ്ട​യ്ക്ക​ൽ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, ടൂ​റിം​ഗ് ടാ​ക്കീ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​എ​സ്. ഷാം​ലാ​ൽ, നാ​ട​ക് പ​ത്ത​നം​തി​ട്ട പ്ര​സി​ഡ​ന്‍റ് നാ​ട​ക​ക്കാ​ര​ൻ മ​നോ​ജ് സു​നി, സെ​ക്ര​ട്ട​റി പ്രി​യ​രാ​ജ് ഭ​ര​ത​ൻ, പ്ര​സ്ക്ല​ബ് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൈ​പ്പ​ട്ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ള്ള​ത്തോ​ൾ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും ച​ല​ച്ചി​ത്ര വ​ണ്ടി​യെ സ്വീ​ക​രി​ച്ചു.
സ്വീ​ക​ര​ണ പ​രി​പാ​ടി നാ​ട​ക​ക്കാ​ര​ൻ മ​നോ​ജ് സു​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി എ​ൻ. സ​ജീ​വ്, എം.​എ​സ്. ശ്യാം​ൽ, സ്കൂ​ൾ അ​ധ്യാ​പി​ക സു​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.